
പൊലീസ് പിടിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് സംഘാംഗത്തിന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: ഇവരെ എവിടെക്കണ്ടാലും വിവരം അറിയിക്കാൻ അതീവ ജാഗ്രതയിൽ പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്. പ്രതിയെ കണ്ടെത്താൻ 24 മണിക്കൂറിലേറെയായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ ചിത്രം പുറത്ത് വന്നിരിക്കുന്നത്. തിരുവാർപ്പ് സ്വദേശി രജീഷാണ് (27) ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊലീസ് ജീപ്പിൽ നിന്നും കൈ വിലങ്ങുമായി ചാടി രക്ഷപെട്ടത്. കേസിലെ മറ്റൊരു പ്രതിയായ തിരുവാർപ്പ് സ്വദേശി ആരോമലിനെ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയേക്കും.
പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൈവിലങ്ങുമായി രക്ഷപെട്ടതുകൊണ്ടു തന്നെ ഇയാൾ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതു കൊണ്ടു തന്നെ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ് പൊലീസ് സംഘം.
കമ്പത്തു നിന്നും കുമരകം ഭാഗത്ത് കഞ്ചാവ് എത്തിക്കുന്ന മൊത്ത വിതരണക്കാരിൽ പ്രധാനിയാണ് രജീഷെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിയിരുന്നത് രജീഷായിരുന്നു. ഒരു പൊതി കഞ്ചാവിന് അഞ്ഞൂറ് രൂപ മുതലാണ് ഇയാൾ ഈടാക്കിയിരുന്നത്. ഇയാളെ പിടികൂടിയാൽ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
കഞ്ചാവ് കേസിൽ വിലങ്ങുമായി രക്ഷപെട്ട പ്രതിയുടെ വാർത്ത ഇവിടെ വായിക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനുള്ള പൊലീസ് ശ്രമം പാളി: കുമരകത്ത് മാഫിയ സംഘാംഗം പൊലീസ് ജീപ്പിൽ നിന്നും വിലങ്ങുമായി രക്ഷപെട്ടു; പന്ത്രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി വിവരമില്ലാതെ പൊലീസ്
https://thirdeyenewslive.com/ganj/