video
play-sharp-fill

പൊലീസിനെതിരെയുള്ള നെഞ്ചുവേദനക്കാരന്റെ പോസ്റ്റ് പച്ചക്കളം! ചങ്ങനാശേരിയിൽ പൊലീസിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാൾക്കെതിരെ പെറ്റി ചുമത്തിയത് ഹെൽമറ്റ് ധരിക്കാത്തതിന്; തേർഡ് ഐ ന്യൂസ് ലൈവ് ചെയ്ത വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് തേർഡ് ഐ ലേക്ക് ഫോൺ വിളിച്ചും, എഫ്ബിയിൽ പോസ്റ്റ് ചെയ്തും ചങ്ങനാശേരി സ്വദേശി; കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നിട്ട് കുറ്റം പൊലീസിന്

പൊലീസിനെതിരെയുള്ള നെഞ്ചുവേദനക്കാരന്റെ പോസ്റ്റ് പച്ചക്കളം! ചങ്ങനാശേരിയിൽ പൊലീസിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാൾക്കെതിരെ പെറ്റി ചുമത്തിയത് ഹെൽമറ്റ് ധരിക്കാത്തതിന്; തേർഡ് ഐ ന്യൂസ് ലൈവ് ചെയ്ത വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് തേർഡ് ഐ ലേക്ക് ഫോൺ വിളിച്ചും, എഫ്ബിയിൽ പോസ്റ്റ് ചെയ്തും ചങ്ങനാശേരി സ്വദേശി; കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നിട്ട് കുറ്റം പൊലീസിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശേരിയിലെ ‘നെഞ്ചുവേദനക്കാരൻ’ പൊലീസിനെതിരെയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പച്ചക്കള്ളം. കൊവിഡ് ലോക്ക് ഡൗൺ ലംഘിക്കുകയും, ഹെൽമറ്റ് വയ്ക്കാതെ കറങ്ങി നടക്കുകയും ചെയ്ത ശേഷം പൊലീസ് പിടിച്ചതിന്റെ പേരിലാണ് ഇയാൾ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഇയാൾ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും, തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിൽ വിളിച്ച് വാർത്ത ഡിലീറ്റ് ചെയ്യണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.

ചങ്ങനാശേരി സ്വദേശിയായ ടോബിൻ തോമസ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം തനിക്ക് നേരെ പൊലീസിന്റെ അതിക്രമം ഉണ്ടായതായി ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. നെഞ്ചുവേദനയും അവശതയും ഉണ്ടായതിനെ തുടർന്നു ആശുപത്രിയിലേയ്ക്കു പോയ തന്നെ പരിശോധനയുടെ പേരിൽ വഴിയിൽ തടഞ്ഞു നിർത്തിയ പൊലീസ് സംഘം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഇയാളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഞ്ചുവേദനയുടെയും ആശുപത്രിയിൽ പോയതിന്റെയും രേഖകൾ കാണിച്ചിട്ടും തന്നെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ലെന്നും പിഴ അടയ്ക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ടോബിൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. പോസ്റ്റ് ഫെയ്‌സ്ബുക്കിൽ വൈറലായതോടെ ഇത് തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിലും എത്തി. ടോബിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ഈ പോസ്റ്റ് കണ്ടതോടെ തേർഡ് ഐ ന്യൂസ് ലൈവ് ജനകീയ വിഷയം എന്ന നിലയിൽ ഇത് വാർത്തയായി പ്രസിദ്ധീകരിക്കുകയായിരുന്നു.

എന്നാൽ, സംഭവം വ്യാജമാണ് എന്ന നിലയിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നിന്നും നിരവധി പൊലീസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ഞായറാഴ്ച രാവിലെ തന്നെ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ടോബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത്. ഇതിനു ശേഷം തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസ് ഫോണിൽ ബന്ധപ്പെട്ട ടോബിൻ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് അപേക്ഷിച്ചു. തുടർന്നു, തേർഡ് ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ചുവട്ടിൽ കമന്റായും ഇയാൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

തന്നോട് ഈ പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ മോശമായി പെരുമാറിയിട്ടില്ലെന്നും, സംഭവ ദിവസം അപ്പോഴുണ്ടായ മാനസികാവസ്ഥയിലാണ് താൻ ഇത്തരത്തിൽ ഒരു പോസ്റ്റിട്ടതെന്നും തെറ്റുപറ്റിപ്പോയെന്നും ഇയാൾ ആവർത്തിച്ച് പറയുന്നുണ്ട്. സംഭവം വിവാദമായി മാറിയതോടെയാണ് ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

ഇയാളുടെ പരാതി പച്ചക്കളമാണ് എന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ടോബിൻ അച്ഛനെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നുമില്ല. ഹെൽമറ്റ് ധരിക്കാത്തിന് പൊലീസ് പെറ്റി എഴുതി നൽകുകയായിരുന്നു.