video
play-sharp-fill
സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി: യതീഷ് ചന്ദ്ര കണ്ണൂർ എസ്.പി സ്ഥാനത്തു നിന്നും മാറി; സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ

സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി: യതീഷ് ചന്ദ്ര കണ്ണൂർ എസ്.പി സ്ഥാനത്തു നിന്നും മാറി; സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. വനിതാ ഡി.ജി.പി ശ്രീലേഖയും, പത്തനംതിട്ട എസ്.പി കെ.ജി സൈമണും വിരമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസിൽ വൻ അഴിച്ചു പണി ഉണ്ടായിരിക്കുന്നത്.

സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു.
ബി സന്ധ്യ ഫയർഫോഴ്‌സ് മേധാവിയാകും. വിജയ് സാക്കറേയ്ക്കും എഡിജിപി റാങ്ക് നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.
യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും.
ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്ടറാകും.

എഡിജിപി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും. സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐജി. നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ അക്ബർ തൃശ്ശൂർ റേഞ്ച് ഡിഐജിയും കെ ബി രവി കൊല്ലം എസ്പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്.പി. സുജിത് ദാസ് പാലക്കാട് എസ്പിയാകും.

കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ന്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ.ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്.പിയാകും.