video
play-sharp-fill

സാജു വർഗീസ് അടക്കം ജില്ലയിലെ രണ്ടു ഇൻസ്‌പെക്ടർമാരെ ഡിവൈ.എസ്.പിമാരായി ഉയർത്തി: സംസ്ഥാനത്തെ 95 ഇൻസ്‌പെക്ടർമാരെ ഡിവൈ.എസ്.പിമാരായി ഉയർത്തി ഉത്തരവ്; സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി വരുന്നു

സാജു വർഗീസ് അടക്കം ജില്ലയിലെ രണ്ടു ഇൻസ്‌പെക്ടർമാരെ ഡിവൈ.എസ്.പിമാരായി ഉയർത്തി: സംസ്ഥാനത്തെ 95 ഇൻസ്‌പെക്ടർമാരെ ഡിവൈ.എസ്.പിമാരായി ഉയർത്തി ഉത്തരവ്; സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി വരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സാജു വർഗീസ് അടക്കം ജില്ലയിലെ രണ്ടു ഇൻസ്‌പെക്ടർമാരെ ഡിവൈ.എസ്.പിയായി ഉയർത്തി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കോട്ടയം തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ സാജു വർഗീസിനെയും, മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ സാജു ജോസിനെയുമാണ് ഡിവൈ.എസ്.പിമാരായി ഉയർത്തി ഉത്തരവിറക്കിയിരിക്കുന്നത്.

രണ്ടു പട്ടികയായാണ് ഡിവൈ.എസ്.പിമാരുടെ പട്ടിക സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. 2017 ലെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സാജു വർഗീസിനെ ഡിവൈ.എസ്.പിയായി ഉയർത്തിയിരിക്കുന്നത്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, പാമ്പാടി സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടറായി സാജു വർഗീസ് മുൻപ് ജോലി ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ മണിമല സി.ഐ ആണ് ഷാജു ജോസ്. ഇദ്ദേഹത്തെയും ഡിവൈ.എസ്.പിയായി ഉയർത്തിയാണ് നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും അടക്കമുള്ള വിവിധ സ്റ്റേഷനുകളിൽ ഷാജു ജോസ് നേരത്തെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രൊമോഷൻ പ്രഖ്യാപിച്ചെങ്കിലും ഇവരുടെ പോസ്റ്റിങ്ങിന്റെ കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ഇൻസ്‌പെക്ടർമാരും കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പരിപാലന രംഗത്തും ഒരു പോലെ മികവ് തെളിയിച്ചവരുമാണ്.