പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; കാണുമ്പോൾ തിരിഞ്ഞു നടക്കുന്നു; തൃശൂർ മേയറുടെ പരാതി സംസ്ഥാന പൊലീസ് മേധാവിയ്ക്ക്
തേർഡ് ഐ ബ്യൂറോ
തൃശൂർ: തന്നെ കാണുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഗൗനിയ്ക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നും പരാതിയുമായി തൃശൂർ മേയർ.
ഔദ്യോഗിക കാറിൽ പോകുമ്പോൾ പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്നാണ് മേയർ എം കെ വർഗീസിൻറെ പരാതി. ഇതുസംബന്ധിച്ച് മേയർ ഡി ജി പിക്ക് പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല തവണ പരാതി നൽകിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂർ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിർദേശം.
തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് പറയുന്നു. എം കെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പോൾ പല പൊലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് എം കെ വർഗീസ് വ്യക്തമാക്കി.