പൊലീസിനും രക്ഷയില്ല!! പെട്രോളിങ്ങിനിടെ നിർത്തിയിട്ട പൊലീസ് വാഹനം അടിച്ചുമാറ്റി കള്ളൻ; മദ്യലഹരിയിലായിരുന്ന യുവാവിനെ പൊലീസ് പൊക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു.. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ പരശുവയ്ക്കൽ സ്വദേശി ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. രാത്രി 11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനം നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി ഗോകുൽ വാഹനം എടുത്തു കടന്ന് കളയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.