
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച് പൊലീസുകാര്‍ക്ക് നിസാര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംക്ഷനിലാണ് സംഭവം
പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും വെള്ളറടയിലേക്ക് പോയ പൊലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡര്‍ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്തന്‍കോട് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റു.
ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ജീപ്പില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.
ലോറി ഡ്രൈവര്‍ കളിയിക്കാവിള സ്വദേശി വിനയക്(24) നെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.



