തൃശ്ശൂർ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; ഡിവൈഎസ്പി ബൈജു പൗലോസടക്കം രണ്ടുപേർക്ക് പരിക്ക്

Spread the love

തൃശൂർ : കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞു ഉദ്യോഗസ്ഥർക്ക് പരിക്ക്. ഡിവൈഎസ്‌പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്‌പി ബൈജു പൗലോസ്.

video
play-sharp-fill

പരിക്കേറ്റ ഉദ്യോഗസ്ഥരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബൈജു പൗലോസിൻറെ കൈക്ക് പൊട്ടലുണ്ടെന്നാണ് വിവരം. കുട്ടനെല്ലൂരിൽ വെച്ച് ഇന്ന് രാവിലെ 8.30 നാണ് ഇരുവരും സഞ്ചരിചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group