തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിൽ കേസുകൊടുത്ത നാസിലിന്റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പരിശോധന
തൃശൂർ: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിൽ കേസുകൊടുത്ത തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് എത്തിയത്. മതിലകം പൊലീസാണ് പരിശോധന നടത്തിയത്.
പത്ത് വർഷം മുമ്പ് നടന്ന കേസിൽ ഇപ്പോൾ നടപടിയുണ്ടായതിൽ ഗൂഡാലോചന ഉണ്ടോയെന്നതു സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് നാസിലിനെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജോലി, എന്നാണ് നാട്ടിൽവരിക തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു.
തുഷാറിനെ കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്യിച്ചതെന്നും കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group