play-sharp-fill
ഉണ്ടയിൽ ഇടപെട്ട് ഹൈക്കോടതി ; പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി

ഉണ്ടയിൽ ഇടപെട്ട് ഹൈക്കോടതി ; പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ

കൊച്ചി: അവസാനം പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം നൽകി.

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പൊലീസ് സേനയുടെ കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നും കേസ് പരിഗണിക്കവെ സർക്കാർ പറഞ്ഞു. ഇതോടെയാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പൊലീസിനെ വെള്ളപൂശി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. തോക്കുകൾ കാണാതായെന്ന സിഎജി റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ മാത്രമാണു പോലീസിനു പിഴവു സംഭവിച്ചതെന്നും വ്യക്തമാക്കി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

എന്നാൽ കണക്ക് സൂക്ഷിപ്പുകളിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലായ്മയാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന് പ്രചരിപ്പിക്കുന്നതു ശരിയല്ല. പോലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കമ്പ്യൂട്ടറൈസ് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്.