
വഴിതെറ്റിയെത്തിയ വയോധികക്ക് കൈത്താങ്ങ് കേരള പോലീസ്: ഓർമ്മക്കുറവിനെ തുടർന്ന് അലഞ്ഞുനടന്ന വയോധിക വീട്ടിലെത്തിച്ചത് ചിങ്ങവനം പൊലീസ്
അപ്സര കെ സോമൻ
കോട്ടയം: വീട്ടിൽ നിന്നും വഴിതെറ്റിയെത്തിയ വയോധിക സുരക്ഷിതമായി വീട്ടിലെത്തിച്ച് കേരള പോലീസ്. ഓർമ്മക്കുറവിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി അലഞ്ഞുനടന്ന വയോധികയെ സുരക്ഷിതയായി വീട്ടിലെത്തിച്ചാണ് ചിങ്ങവനം പൊലീസ് മാതൃകയായത്. വഴിയരികിൽ ഇരുന്ന വയോധികയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് സംഘം ഇവരെ കരുതലിന്റെ കാക്കി അണിഞ്ഞു വീട്ടിലെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുറച്ചി മന്ദിരം കവലയിൽ എത്തിയ വീട്ടമ്മയെയാണ് ആണ് പോലീസിന്റെ കരുതൽ സുരക്ഷിത ആക്കിയത്. ഇന്നലെ രാവിലെയാണ് ആണ് കുന്നന്താനം സ്വദേശിയായ ഗൗരി എന്ന വയോധിക വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ഓർമ്മക്കുറവിനെ തുടർന്ന് വഴിതെറ്റിയ ഇവർ കറങ്ങി എത്തിയത് കുറിച്ചി മന്ദിരം കവലയിൽ ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വാഭാവികമായ സാഹചര്യത്തിൽ ഇവിടെ റോഡിൽ ഇരുന്ന ഇവരെ കണ്ട് ജനമൈത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഡെന്നി , കുഞ്ചെറിയ എന്നിവർ കണ്ടു. അടുത്തെത്തിയ പോലീസ് സംഘം ഇവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഇവർ ക്ഷുഭിതയാകുകയാണ് ചെയ്തത്. ഇതേതുടർന്ന് തന്ത്രപരമായി പോലീസ് ഇവരുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
കുന്നന്താനത്താണ് വീടെന്നും ഗൗരി എന്നാണ് പേരെന്നും മനസ്സിലാക്കിയ പോലീസ് സംഘം വിവരം ചങ്ങനാശ്ശേരി പോലീസിന് കൈമാറി. ചങ്ങനാശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ രാവിലെ വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസ് സംഘം ഇവരുടെ വീട്ടിൽ എത്തി. ബന്ധുവിന്റെ മകൾക്കൊപ്പം ആണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഇവർ ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുടമസ്ഥ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങി പോന്നത്.
വിവരമറിഞ്ഞ് പോലീസ് സംഘം ഒരു ഓട്ടോറിക്ഷയിൽ ഗൗരിയെ വീട്ടിലെത്തിച്ചു. സുരക്ഷിതമായി വയോധിക വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാറും , ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബിൻസ് ജോസഫും അഭിനന്ദിച്ചു.