
ഇടുക്കി: പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ചില പോലീസുകാര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് സിവില്‍ പോലീസ് ഓഫീസറായ ഷാനവാസ് പിടിയിലായത്. വലിയ മയക്കുമരുന്ന് ശൃംഖലയിലെ ഒരു കണ്ണിയാണ് ഷാനവാസ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചന.
ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും എക്സൈസ് (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി കൂടിയായിരുന്നു അറസ്റ്റിലായ ഷാനവാസ്.
3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു. തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും അന്വേഷണസംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group