
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്ന വ്യാജേന ഓണാഘോഷത്തിന് പലരില്‍ നിന്നും പണംപിരിച്ച കുറ്റവാളിയെ പൊലീസ് അറസ്റ്റുചെയ്തു.
കോട്ടയം പൂഞ്ഞാർ മണിയംകുന്ന് കിടങ്ങത്ത് കരോട്ടില്‍വീട്ടില്‍ സിജോ ജോസഫാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം എസ്.ആർ.എം റോഡിലെ തിരുമല്‍ കേന്ദ്രം നടത്തിപ്പുകാരിയായ യുവതിയില്‍ നിന്ന് 11,000രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നോർത്ത് സ്റ്റേഷനിലെ ഓണാഘോഷത്തിനെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കിള്‍ ഇൻസ്പെക്ടർ എന്ന വ്യാജേനയാണ് വിളിച്ചതും പണം ആവശ്യപ്പെട്ടതും. സെപ്റ്റംബർ ഒന്നിന് 6000രൂപ യുവതി ഗൂഗിള്‍പേ ചെയ്തെങ്കിലും 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി.
സെപ്തംബർ 2ന് 5000 രൂപ കൂടി നല്‍കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ബാക്കി പണം തന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടാൻ പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഭയപ്പെട്ട യുവതി ഒരാഴ്ചത്തേക്ക് സ്ഥാപനം പൂട്ടിയിട്ടിരുന്നു.




