video
play-sharp-fill

Wednesday, May 21, 2025
HomeMainപ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചു; രക്ഷകർത്താവിന് 25000 പിഴയും കോടതി പിരിയും വരെ...

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചു; രക്ഷകർത്താവിന് 25000 പിഴയും കോടതി പിരിയും വരെ തടവും; കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് കേരള പൊലീസിന്റെ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചു. രക്ഷകർത്താവിന് 25000 പിഴയും കോടതി പിരിയും വരെ തടവും. കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് ഫേസ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ അടക്കം ആണ് പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റ് :
“25000 പിഴയും കോടതി പിരിയും വരെ തടവും”.പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്…

“ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും”. “എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.

ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും,
25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ? ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ?
ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?”

“നമ്മുടെതാണ് മക്കൾ “എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ.ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ
ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല…. അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല……

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments