
കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ചുമതലയ്ക്കിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് പോലീസുകാർക്കെതിരെ നടപടി.
കാഞ്ഞങ്ങാട് പോളിങ് സ്റ്റേഷനില്‍ നിന്നാണ് പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്ന് നീക്കിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു.
നടപടി നേരിട്ട ഉദ്യോഗസ്ഥർ സനൂപ് ജോണ്‍ (കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ), നിഷാദ് (കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ) എന്നിവരാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയാണ് സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഇരുവരേയും പോളിങ് സ്റ്റേഷൻ ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുള്ള ഗുരുതരമായ അച്ചടക്ക ലംഘനമായതിനാല്‍ ഇരുവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.




