video
play-sharp-fill

പൊലീസ് ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വില്ലനായത് പഠനകാലത്തെ പ്രണയം

പൊലീസ് ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വില്ലനായത് പഠനകാലത്തെ പ്രണയം

Spread the love

സ്വന്തം ലേഖകൻ

നാഗർകോവിൽ: തൃശൂർ പൊലീസ് അക്കാദമിയിലെ  ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായത് പഠനകാലത്തെ പ്രണയം. പൊലീസ് ഡ്രൈവറായിരുന്ന ബോസ് കൊല്ലം കിളികൊല്ലൂർ പാൽക്കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള മുപ്പത്തിനാലുകാരിയുമായി പ്രണയത്തിലായിരുന്നു.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ബോസുമായുള്ള ബന്ധം യുവതിയുടെ ഭർതൃവീട്ടുകാർ അറിഞ്ഞതോടെ ഗൾഫിലായിരുന്ന ഭർത്താവിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടിലെത്തിയ ഭർത്താവ് ഇരുവരേയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഫെബ്രുവരി പത്തിന് ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കന്യാകുമാരി കടൽത്തീരത്ത് ബോസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോസ് കാമുകിയോടൊത്ത് കന്യാകുമാരിയിലെത്തി ലോഡ്ജിൽ മുറിയെടുത്ത ശേഷം വിഷം കഴിക്കുകയായിരുന്നു. തുടർന്ന് യുവതിയെ മുറിക്കുള്ളിൽ തനിച്ചാക്കിയ ശേഷം നടന്ന് ബീച്ചിലെത്തിയ ബോസ് കടൽത്തീരത്ത് മരിച്ചു വീഴുകയായിരുന്നു.

സ്‌കൂൾ കാലഘട്ടം മുതൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയായിരുന്നു. ഇതേതുടർന്ന് യുവതിയെ ചാത്തന്നൂർ സ്വദേശിയായ യുവാവിന് വിവാഹം കഴിച്ചുനൽകുകയായിരുന്നു. യുവതിയുടെ വിവാഹ ശേഷം തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്ന ബോസ് തൊഴിലുടമയുടെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിച്ച് പേരൂർ മൂപ്പർ മുക്കിൽ താമസമാക്കുകയുമായിരുന്നു.

പൊലീസിൽ ജോലി കിട്ടിയതോടെ കുടുംബത്തോടൊപ്പം തൃശൂർ പൊലീസ് ക്വാട്ടേഴ്‌സിൽ താമസമാക്കിയ ബോസ് കഴിഞ്ഞവർഷം പാൽക്കുളങ്ങര ക്ഷേത്രോത്സവ സമയത്താണ് ബാല്യകാല പ്രണയിനിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത്.