video
play-sharp-fill

തെങ്ങ് ചതിച്ചാശാനേ….! മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’; പേടിച്ചരണ്ട് നായ

തെങ്ങ് ചതിച്ചാശാനേ….! മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’; പേടിച്ചരണ്ട് നായ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. എന്നാല്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു.തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു.ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്.

വ്യാഴാഴ്ച്ചയാണ് അപകടം നടന്നത്.
എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളില്ലാത്ത സമയത്താണ് വി പി മുരളീധരന്റെ വീട്ടിൽ നിന്നാണ് നാലുപവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്.

തെളിവെടുപ്പിനായി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും .
തെളിവെടുപ്പിന് ശേഷം പൊലീസ് നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്‌ക്വാഡ് വ്യക്തമാക്കി.