video
play-sharp-fill

പൊലീസിന്റെ  ശമ്പളത്തിൽ നിന്നുള്ള റിക്കവറികൾ സ്വകാര്യ ബാങ്കിനെ ഏൽപിച്ചതിലുള്ള ആശങ്ക ശബ്ദ സന്ദേശത്തിലൂടെ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ഉന്നതരുടെ നീക്കം.

പൊലീസിന്റെ ശമ്പളത്തിൽ നിന്നുള്ള റിക്കവറികൾ സ്വകാര്യ ബാങ്കിനെ ഏൽപിച്ചതിലുള്ള ആശങ്ക ശബ്ദ സന്ദേശത്തിലൂടെ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ഉന്നതരുടെ നീക്കം.

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പൊലീസ് സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്നുള്ള നോണ്‍ സ്റ്റാറ്റ്യൂട്ടറി റിക്കവറി ചുമതല സ്വകാര്യ ബാങ്കിനു കൈമാറിയ സംഭവത്തില്‍, പൊലീസുകാരുടെ ആശങ്ക വാട്സാപ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ പങ്കുവച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം.

കൊല്ലത്തെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടിക്കാണു നിലവില്‍ നീക്കം. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പോര്‍ട്സ്, പൊലീസ് മെസ്, റജിമെന്റല്‍- ക്ഷേമഫണ്ടുകള്‍, കേരള പൊലീസ് അസോസിയേഷന്‍- ഓഫിസേഴ്സ് അസോസിയേഷന്‍ ഫണ്ട്, സൊസൈറ്റി വായ്പകള്‍, ചിട്ടി തുടങ്ങിയവയിലേക്കുള്ള വിഹിതം ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയതാണു നേരത്തെ വിവാദമായത്.

ഇതില്‍ പൊലീസിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും എതിപ്പ് പ്രകടിപ്പിച്ചിരുന്നു