കോട്ടയം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവ്

Spread the love

കോട്ടയം: ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി രണ്ടുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു.

വടവാതൂർ, ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ (32) എന്നയാളെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.

ജഡ്ജി ശ്രീ.അനന്തകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ഇയാൾ 2019ൽ കോട്ടയം ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അത്യാഹിത വിഭാഗത്തില്‍ വച്ച് ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.ഐ ആയിരുന്ന ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ നെല്ലിയറ ഹാജരായി.