video
play-sharp-fill

പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം; തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസ്; സി ഐ ക്ക് സസ്പെൻഷൻ

പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം; തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസ്; സി ഐ ക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

തെന്മല: തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ സി ഐ ക്ക് സസ്പെൻഷൻ. കേസിൽ പരാതിയുടെ രസീത് ചേദിച്ച രാജീവനെ സിഐ വിശ്വംഭരൻ മുഖത്തടിക്കുകയായിരുന്നു. തുടർന്നാണ് അധികൃതർ സി.ഐ ക്ക് സസ്പെൻഷൻ നൽകിയത്. പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം കണക്കിലെടുത്താണ് നടപടി. സിഐയ്ക്ക് എതിരായ ഡി വൈ എസ് പി റിപ്പോർട്ട് പുകഴ്ത്തിയത് വിവാ​ദമായിരന്നു. ഹൈക്കോടതി തെന്മല വിഷയത്തിൻ പോലീസിനെ വിമർശിച്ചു.

ഫെബ്രുവരി മൂന്നിനാണ് പരാതി നൽകിയതിൻറെ രസീത് ചേദിച്ചതിന് തെൻമല സിഐ വിശ്വംഭരൻ രാജീവിൻറെ കരണത്തടിച്ചത്. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പൊലീസ് രാജിവിനെയും കൊണ്ട് അടിച്ച ദൃശ്യം മായ്ക്കാൻ തെൻമലയിലെ മൊബൈൽ ഫോൺ കടകളിലെല്ലാം കയറിയിറങ്ങി. പിന്നീട് സ്റ്റേഷൻ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു. സംഭവം വൻ വിവാദമായതോടെ കൊല്ലം ഡിസിആർബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും പൊലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവർത്തി കളങ്കമായെന്നും റിപ്പോർട്ട് നൽകി. ആ റിപ്പോർട്ട് പൂഴ്ത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സിഐയെ സംരക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. രസീത് ചോദിച്ചതിന് സ്റ്റേഷനിൽ കെട്ടിയിട്ടതും ഉപദ്രവിച്ചതും കാടത്തമാണെന്ന് കോടതി പറഞ്ഞു. സംഭവം ഞെട്ടലുണ്ടാക്കുന്നു. ചിന്തിക്കാവുന്നതിനപ്പുറമാണ് തെൻമലയിൽ നടന്നത്. കൊല്ലം ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോർട്ട് നൽകിയിട്ട് എന്ത് നടപടി എടുത്തെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമൻചന്ദ്രൻ ഉത്തരവിട്ടിരുന്നു.