video
play-sharp-fill
കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ്: എസ്.ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ; ആശങ്കയിൽ പൊലീസ് ഉദ്യോഗസ്ഥർ; ഉറവിടം അറിയാത്തത് ആശങ്കയാകുന്നു

കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ്: എസ്.ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ; ആശങ്കയിൽ പൊലീസ് ഉദ്യോഗസ്ഥർ; ഉറവിടം അറിയാത്തത് ആശങ്കയാകുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചതോടെ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ ആശങ്ക. വൈക്കം സ്വദേശിയായ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ഈ ഉദ്യോഗസ്ഥൻ സ്‌റ്റേഷനിലെ ഡ്രൈവർ ഡ്യൂട്ടിയാണ് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി സമ്പർക്കമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയോടും മൂന്നു എ.എസ്.ഐമാരോടും ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം പൊലീസ് സ്്‌റ്റേഷൻ അണുവിമുക്തമാക്കി. തുടർന്നു, പൊലീസ് ഉദ്യോഗസ്ഥരോടു തുടർ ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം ടി.വി പുരം സ്വദേശിയായ ഉദ്യോഗസ്ഥന് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നു ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വൈക്കത്തു നിന്നും കോട്ടയത്തിന് ദിവസവും വന്ന് ജോലി ചെയ്യുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ കൊവിഡ് ബാധ എവിടെ നിന്നാണ് എന്നു കണ്ടെത്താത്തത് പൊലീസ് ഉദ്യോഗസ്ഥർക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയിട്ടുണ്ടെങ്കിലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ ഇപ്പോഴും ആശങ്കയിൽ തന്നെ തുടരുകയാണ്.