video
play-sharp-fill

മണർകാട് സെന്റ്‌മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ 8 വരെ ; പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ;കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

മണർകാട് സെന്റ്‌മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ 8 വരെ ; പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ;കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മണർകാട് സെന്റ്‌മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും, വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് നിർവഹിച്ചു.

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോർ തീമോത്തിയോസ്, ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ എം.ഐ തോമസ് മറ്റത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി, മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ ഒന്നു മുതൽ 8 വരെയാണ് പെരുന്നാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group