play-sharp-fill
പൊലീസ് സ്റ്റേഷനില്‍ വെച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച സംഭവം; എസ്എച്ച്ഒയ്ക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടു

പൊലീസ് സ്റ്റേഷനില്‍ വെച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച സംഭവം; എസ്എച്ച്ഒയ്ക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടു

സ്വന്തം ലേഖകൻ

ആഗ്ര : ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്എച്ച്ഒയ്ക്കെതിരെ നടപടി. യൂണിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്.

വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വരുന്നത്. ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെ ഉപയോഗിച്ചുള്ള ചുമല്‍ മസാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ എസ്എച്ച്ഒ മുനീത സിംഗിനെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിസിടിവി ഫൂട്ടേജ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പുറത്ത് വന്ന വീഡിയോ പഴയതാണ് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍.

ചൂട് കാലത്ത് ധരിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷനിലെ ജീവനക്കാരുടെ വസ്ത്ര ധാരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എശ്പി സൌരഭ് ദീക്ഷിത് വിശദമാക്കി.