video
play-sharp-fill

നഗരത്തില്‍ അര്‍ധരാത്രി പോലീസിന്റെ മിന്നൽ പരിശോധന; ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേര്‍ പിടിയിൽ; ഇവരിൽനിന്ന് കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു; 77 ഓളം എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Spread the love

കൊച്ചി: നഗരത്തില്‍ അര്‍ധരാത്രി നടന്ന മിന്നല്‍ പരിശോധനയില്‍ ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേര്‍ പോലീസ് പിടിയിലായി.

ഇവരിൽനിന്ന് കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കം പിടിച്ചെടുത്തു. കൊച്ചി സിറ്റി പരിധിയിലാണ് പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെയായിരുന്നു പരിശോധന.

77 ഓളം എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതിന് 193 പേര്‍ പിടിയിലായിട്ടുണ്ട്. പൊതുസ്ഥലത്തു മദ്യപിച്ചതിന് 26 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിവ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന അവസരത്തില്‍ പോലീസും എക്‌സൈസുമെല്ലാം നഗരത്തില്‍ വ്യാപക പരിശോധന നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്