
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് പുതിയ കാര്‍ വാങ്ങാൻ അനുമതി നൽകിയ സർക്കാർ നടപടി വിവാദത്തിലേക്ക്. ഒരു ലക്ഷം കിലോ മീറ്റർ മാത്രം ഓടിയ 2017 മോഡൽ ഇന്നോവ ക്രിസ്റ്റ കാർ മാറ്റി പകരം വാങ്ങാൻ 30,37,736 രൂപയുടെ അനുമതിയാണ് മന്ത്രിസഭാ യോഗം നൽകിയത്.
ഇത് സബന്ധിച്ച് ഡിസംബർ 12ന് ആഭ്യന്തര വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാനായ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനൻ ഇപ്പോൾ ഉപയോഗിക്കുന്ന കാറിന് തുടര്‍ച്ചയായി തകരാറും അറ്റകുറ്റപ്പണിയും ഉണ്ടാകുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന വിവരം പോലീസ് മേധാവി സർക്കാരിന് കൈമാറിയിരുന്നു.
തുടർന്നാണ് വിഷയം മന്ത്രിസഭ യോഗം ചർച്ച ചെയ്ത് ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷൻ കാര്‍ വാങ്ങാൻ തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിലെ വാഹനം ആറു വര്‍ഷത്തിനിടയിൽ 1,05,000 കിലോമീറ്ററാണ് ഓടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ കാര്‍ മാറ്റേണ്ടെന്ന ധനവകുപ്പ് നിലപാട് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചാണ് അനുമതി നൽകിയതെന്ന ആരോപണമുയർന്നിട്ടുണ്ട്.