video
play-sharp-fill

മുഖ്യമന്ത്രി​ പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന പരാമർശം; പി സി ജോർജിന്റെ ഭാര്യയ്‌ക്കെതിരേ പൊലീസിൽ പരാതി

മുഖ്യമന്ത്രി​ പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന പരാമർശം; പി സി ജോർജിന്റെ ഭാര്യയ്‌ക്കെതിരേ പൊലീസിൽ പരാതി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ‌പീഡനക്കേസിൽ അറസ്റ്റിലായ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരേ പോലിസിൽ പരാതി. പി സി ജോർജിനെ അറസ്റ്റുചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന് മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഉഷയ്‌ക്കെതിരേ പരാതി നൽകിയിരിക്കുന്നത്.

കാസർകോട് സ്വദേശിയായ ഹൈദർ മധൂർ ആണ് ഉഷാ ജോർജിനെതിരേ വിദ്യാ നഗർ പോലിസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.’ഇത്രയും നാൾ ഒരു ചാനലിലും ഞാൻ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകിൽ നിൽക്കുന്നതാണ് ഇഷ്ടം. ശരിക്ക് പറഞ്ഞാൽ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവച്ച് കൊല്ലണം എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകർക്കുന്ന അയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവർ ഇവിടെ ഇപ്പോഴും ഇരിക്കുന്നുണ്ട്. ഇതുകൊണ്ട് പിണറായിയെ വെടിവച്ച് കൊല്ലുകയാണ് വേണ്ടത്’. ഉഷയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പരസ്യമായി കൊല്ലുമെന്ന് വധഭീഷണി മുഴക്കിയതിനും നാട്ടിൽ മനപ്പൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിനും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.