
ഒൻപത് മാസം ഒരുമിച്ച് കഴിഞ്ഞത് പ്രതി വിവാഹിതനെന്ന് അറിഞ്ഞു കൊണ്ട് തന്നെ; ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും മൊഴി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് കമാന്റോയ്ക്ക് മുന്‍കൂര്‍ ജാമ്യം
സ്വന്തം ലേഖിക
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കമാന്റോ പൊലീസുകാരന് മുൻകൂര്‍ ജാമ്യം അനുവദിച്ചു.
ഐ ആര്‍ ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷി (35) നാണ് ജാമ്യം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.രാജേഷാണ് ജാമ്യം അനുവദിച്ചത്. പ്രതി വിവാഹിതനാണെന്നറിയാവുന്ന യുവതി, പ്രതിക്ക് ആദ്യ വിവാഹം നിയമാനുസരണം വേര്‍പെടുത്താതെ യുവതിയെ വിവാഹം കഴിക്കാനാവില്ല.
വിവാഹം കഴിക്കാതെ ലിവിങ് റ്റുഗദറില്‍ ലീവ് -ഇൻ- റിലേഷൻഷിപ്പില്‍ 9 മാസം സ്വന്ത ഇഷ്ടപ്രകാരം ഒരുമിച്ച് താമസിച്ച് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി യുവതിയുടെ പരാതിയില്‍ തന്നെ പറയുന്നതിനാലും പീഡനക്കേസായി കണക്കാക്കിനാവില്ലെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയുടെയും വിധിന്യായങ്ങള്‍ ഉദ്ധരിച്ചാണ് ജില്ലാ കോടതി കമാന്റോ പൊലീസുകാരന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് എടുത്തിരുന്നു. 2023 ജൂണ്‍ 15 നാണ് വഞ്ചിയൂര്‍ പൊലീസ് എഫ് ഐ ആര്‍ ഇട്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയില്‍ ആണ് കേസ് എടുത്തത്.