video
play-sharp-fill

നടൻ സിദ്ദിഖിനെതിരായുള്ള ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്; സംഭവത്തിനുശേഷം നടി ചികിത്സ തേടി; നടനെതിരെ സാക്ഷി മൊഴികൾ ലഭിച്ചെന്നും പോലീസ്; സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു

നടൻ സിദ്ദിഖിനെതിരായുള്ള ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്; സംഭവത്തിനുശേഷം നടി ചികിത്സ തേടി; നടനെതിരെ സാക്ഷി മൊഴികൾ ലഭിച്ചെന്നും പോലീസ്; സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു

Spread the love

കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘർഷത്തിനും യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.

ഹോട്ടലിൽ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്കോട്ട് ഹോട്ടലിലെ രേഖകൾ ഇതിന് തെളിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെനന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല.

സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.