video
play-sharp-fill

ശുചീകരണത്തിന് കുട്ടിപോലീസും

ശുചീകരണത്തിന് കുട്ടിപോലീസും

Spread the love

 

സ്വന്തം ലേഖകൻ

ആർപ്പൂക്കര: പഞ്ചായത്തിലെ  ദുരിതാശ്വാസക്യാമ്പുകൾ ശുചീകരിക്കാനായി ജനമൈത്രി പോലീസിനൊപ്പം കുട്ടിപോലീസും കൈകോർത്തു. ആർപ്പൂക്കര എം.സി.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും (എസ്.പി.സി) അദ്ധ്യാപകരും ഗാന്ധിനഗർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് എം.സി.വി.എച്ച്.എസ് സ്കൂൾ, പനമ്പാലം എൽ പി. സ്കൂൾ  എന്നീ ദുരിതാശ്വാസക്യാമ്പുകളും സ്കൂൾ കോമ്പൗണ്ടും വഴികളും വൃത്തിയാക്കിയത്.

സ്കൂൾ പ്രൻസിപ്പാൾ ജയിംസ് പി. ആൻറ്റണി, പോലീസ് ഉദ്യോഗസ്ഥരായ  സജിമോൻ, റെജിമോൻ, സെബാസ്റ്റ്യൻ അധ്യാപകരായ സജു പവിത്രൻ, റോബിൻ എസ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പ്രളയദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ തുടർ പരിപാടികൾക്ക്  എസ്.പി.സി കേഡറ്റുകളുടെ പൂർണ്ണ സഹകരണം സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group