video
play-sharp-fill

ആയിരത്തോളം പൊലീസുകാർക്ക് കൊവിഡ്:  എറണാകുളം ജില്ലയിൽ അതീവ ജാഗ്രത: നിലവിൽ 96 പേർ ചികിത്സയിൽ: പൊരിവെയിലിൽ കോവിഡിനോട് പടപൊരുതുന്ന പൊലീസുകാർക്ക്   ഇൻഷ്വറൻസടക്കം യാതൊരു പരിരക്ഷയുമില്ല; ടെൻഷനടിച്ച് പൊലീസുകാർ

ആയിരത്തോളം പൊലീസുകാർക്ക് കൊവിഡ്: എറണാകുളം ജില്ലയിൽ അതീവ ജാഗ്രത: നിലവിൽ 96 പേർ ചികിത്സയിൽ: പൊരിവെയിലിൽ കോവിഡിനോട് പടപൊരുതുന്ന പൊലീസുകാർക്ക് ഇൻഷ്വറൻസടക്കം യാതൊരു പരിരക്ഷയുമില്ല; ടെൻഷനടിച്ച് പൊലീസുകാർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഓരോ നിമിഷവും ഓരോ ദിവസവും പടർന്നു പിടിക്കുകയാണ്. ദിവസം 35,000 പേർക്ക് വീതമാണ് സംസ്ഥാനത്ത് കൊവിഡ് ദിവസവും സ്ഥിരീകരിക്കുന്നത്.

ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെ കൂടുതൽ ഉപയോഗിക്കാനും ഇപ്പോൾ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ എറണാകുളത്ത് മാത്രം കൂടുതൽ പേർക്ക് കൊവിഡ് പടർന്നു പിടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് ആശങ്കയ്ക്ക് ഇടയായത്. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്.

എറണാകുളം റൂറല്‍ ലിമിറ്റിലെ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ മാത്രം എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗവും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. എറണാകുളം റൂറല്‍ ലിമിറ്റില്‍ മാത്രം 450 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചു.

കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരില്‍ ആണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂര്‍ക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷുകളില്‍ പകുതിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.