play-sharp-fill
അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു : ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു

അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു : ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മിയ്‌ക്കെതിരെ മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


കേസിൽ സൈബർ പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിട്ടുണ്ട്.ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അറയ്ക്കൽ ലൈംഗിക സംഭാഷണങ്ങൾ നടത്തിട്ടുണ്ടെന്നും യുവതലമുറയെ തെറ്റായ ലൈംഗീക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതായി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ശ്രീലക്ഷ്മിയ്‌ക്കെതിരെ ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ശ്രീലക്ഷ്മിക്കും ഭാഗ്യലക്ഷ്മിയ്ക്കുമൊക്കെ എതിരെ വലിയ വിമർശനവും സൈബർ ആക്രമണവും നടന്നിരുന്നു. വിജയ് പി.നായർ നൽകിയ പരാതിയിൽ ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.