കോലഞ്ചേരിയിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി.മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികള്‍ക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്.

video
play-sharp-fill

പെട്രോല്‍ പമ്പില്‍ ഇന്ധനം നിറക്കാൻ കയറിയ സമയത്ത് ബസ് ഇന്ധനം നിറയ്ക്കുന്ന ഡിസ്പെൻസറില്‍ ഇടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ സംഘം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയ ‘വേടൻ’ എന്ന് പേരുള്ള ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോള്‍ ഡിസ്പെൻസർ മെഷീനില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്തൻകുരിശ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൊലീസുകാർക്ക് നേരേയും സംഘം തട്ടി കയറി. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

മെഷീൻ തകർന്നതിനെ തുടർന്ന് 20 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.