പൊലീസിന് പട്ടാളത്തിന്റെ തല്ല്..! നെടുങ്കണ്ടത്ത് പൊലീസ് നാട്ടുകാരനെ ഇടിച്ചു കൊന്നപ്പോൾ കോന്നിയിൽ തിരിച്ചു കിട്ടി: കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പട്ടാളക്കാരൻ എസ്.ഐയെയും പൊലീസുകാരെയും പൊതിരെതല്ലി

പൊലീസിന് പട്ടാളത്തിന്റെ തല്ല്..! നെടുങ്കണ്ടത്ത് പൊലീസ് നാട്ടുകാരനെ ഇടിച്ചു കൊന്നപ്പോൾ കോന്നിയിൽ തിരിച്ചു കിട്ടി: കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പട്ടാളക്കാരൻ എസ്.ഐയെയും പൊലീസുകാരെയും പൊതിരെതല്ലി

സ്വന്തം ലേഖകൻ

പത്തനംതിട്ട: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ഉരുട്ടിക്കൊന്നെന്ന ആരോപണത്തിൽപ്പെട്ട് വട്ടംകറങ്ങുന്ന പൊലീസിനെ പട്ടാളം തല്ലി..! പരാതിയുമായി സ്റ്റേഷനിൽ എത്തിയ മുൻ പട്ടാളക്കാരനോട് അൽപ നേരം കാത്തിരിക്കാൻ പറഞ്ഞതാണ് പ്രശ്‌നമായത്. ക്ഷുഭിതനായ പട്ടാളക്കാരൻ എസ്.ഐ അടക്കം സറ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ പട്ടാളക്കാരനായ വയക്കര തലത്താഴം വീട്ടിൽ സോമശേഖരൻ നായരെ(56) അറസ്റ്റ് ചെയ്തു. കോന്നി പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ എസ് ഐ. കിരൺ, എ.എസ് ഐ. മധുസൂദനൻ, സി.പി.ഒ.മാരായ മനു, ഷാജഹാൻ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. വീടിന് ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി സോമശേഖരൻ നായർ സ്റ്റേഷനിൽ എത്തിയത്. പരാതിയുമായി എസ് ഐ.യുടെ മുറിയിൽ ചെന്ന സോമശേഖരനോട് ഉദ്യോഗസ്ഥൻ പുറത്തു നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ അരിശംപൂണ്ട സോമശേഖരൻ പോലീസുകാരെ അസഭ്യം പറയുകയും എസ് ഐ.യെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുറത്തേക്കോടിയ ഇയാളെ പിടിക്കാൻ ചെന്ന ഷാജഹാനെയും മർദിച്ചു. തുടർന്ന് എസ്ഐയും മറ്റൊരു പോലീസുകാരനും ചേർന്ന് ഇയാളെ ലോക്കപ്പിലടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ സോമശേഖരൻ നായർ വൈദ്യപരിശോധന ആവശ്യപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ഇയാളെ റിമാൻഡ് ചെയ്തു. വനംവകുപ്പുകാരെ ആക്രമിച്ച സംഭവം, വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞത്, കൊക്കാത്തോട് വനം വകുപ്പ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതുമായ ഒമ്പത് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് സിഐ. പറഞ്ഞു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഭയന്ന് ഇവർ ഒളിവിൽ താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക ഇടപാട് കേസിലെ പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണ വിധേയരായി നിൽക്കുന്ന പൊലീസിനു കൂടുതൽ നാണക്കേടായി ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. കോന്നിയിൽ സ്‌റ്റേഷനിൽ കയറി മർദിച്ച സംഭവം പുറത്തായതോടെ പൊലീസ് കൂടുതൽ പ്രതിരോധത്തിലായി.