അയൽവാസിയായ വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം ; ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരമനയിൽ അയൽവാസിയായ വീട്ടമ്മയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്.
ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത് . ഇവരുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടി കൂടുകയായിരുന്നു.
കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയൻ, ബൈജു, സി.പി.ഒമാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :