play-sharp-fill
വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു , ഭീഷണിപ്പെടുത്തി; ഏറ്റുമാനൂർ സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു , ഭീഷണിപ്പെടുത്തി; ഏറ്റുമാനൂർ സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം : വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ കഴിഞ്ഞ 31 ആം തീയതി വീട്ടമ്മയും മക്കളെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ,ജാതി പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി. ഓ മാരായ ലിനീഷ്, നിതിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എസ്. സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി
പോലീസ് പറഞ്ഞു.