video
play-sharp-fill
പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ; നേപ്പാളിൽ ഒളിവിൽ  കഴിഞ്ഞിരുന്ന പ്രതി  കീഴടങ്ങി ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ; നേപ്പാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

സ്വന്തം ലേഖകൻ

കാസര്‍കോട്: പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ പൈവളിഗെ സ്വദേശി അബ്ദുൽ ഷിഹാബ് (29) ആണ് അറസ്റ്റിൽ ആയത്.

ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം. പൈവളിഗയിൽ പ്രവാസിയായ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോകുകയും പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. ഇനി 10 പേർ കൂടി പിടിയിലാകാനുണ്ട്.

ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് ബേക്കൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ നേപ്പാളിലാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് നിഗമനം.

Tags :