video
play-sharp-fill

വീടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി ; കോട്ടയം സ്വദേശിയായ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ;  ശിക്ഷിച്ചത് തൊടുപുഴ എന്‍ഡിപിഎസ് കോടതി

വീടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി ; കോട്ടയം സ്വദേശിയായ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ; ശിക്ഷിച്ചത് തൊടുപുഴ എന്‍ഡിപിഎസ് കോടതി

Spread the love

തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കോട്ടയം തിരുവാതുക്കല്‍ വട്ടത്തറയില്‍ വിഷ്ണു മനോഹരനെ(30) യാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജ് ജി. മഹേഷ് ശിക്ഷിച്ചത്. അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും വിധിച്ചു.

2017 ഓഗസ്റ്റ് 8ന് ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി താമസിക്കുന്ന വീടിനുള്ളില്‍ നിന്ന് അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു . അന്ന് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പിടിയിലായി. കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. സ്വാമിനാഥനും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇതേ ഓഫീസിലെ തന്നെ ഇന്‍സ്പെക്ടര്‍ ആയിരുന്ന എച്ച്‌. നൂറുദീന്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group