വിവാഹമോചന കരാറിൽ വ്യാജ ഒപ്പിട്ടു, മകൾക്കായി നിക്ഷേപിച്ച 15 ലക്ഷം രൂപ പിൻവലിച്ചു: അമൃതയുടെ പരാതിയിൽ നടൻ ബാലയ്ക്കെതിരെ പോലീസ് കേസെടുത്തു

Spread the love

 

കൊച്ചി: നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മുൻ ഭാര്യ അമൃത സുരേഷിൻ്റെ പരാതിയിലാണ് നടപടി. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നാണ് പരാതി.

 

വിവാഹമോചന കരാറിലെ കോംപ്രമൈസ് കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.

 

കരാറിൻ്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്നത് 15 ലക്ഷം പിൻവലിച്ചു, വ്യാജരേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്ക്കെതിരെ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group