അട്ടപ്പാടിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ തല്ല് കേസില്‍ അറസ്റ്റില്‍ ; നടപടി എഐവൈഎഫ് നേതാവിനെ മർദ്ദിച്ചതിനെ തുടർന്ന് ; കേസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്‌ : അട്ടപ്പാടിയില്‍ എഐവൈഎഫ് നേതാവിനെ മര്‍ദിച്ചെന്ന കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. അഗളി മേഖലാ പ്രസിഡന്റ് അലി അക്ബറിനെ മര്‍ദിച്ചെന്ന കേസില്‍ പാലക്കാട് മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരന്‍ അട്ടപ്പാടി തടിക്കുണ്ട് ഊരിലെ രാജ് കുമാര്‍ ആണ് അറസ്റ്റിലായത്.

23ന് രാത്രി അഗളി മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന വ്യാപാര സമുച്ചയത്തില്‍ രാജ് കുമാറും മറ്റുചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്ത അലി അക്ബറിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. രാജ് കുമാറിനെ അഗളി സ്റ്റേഷനില്‍ ഡ്യൂടിക്ക് നിയോഗിച്ചിരുന്നു. ജോലിസമയത്ത് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് രാജ് കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം രാജ് കുമാറിന്‍റെ പരാതിയിൽ അലി അക്ബറിനെതിരേയും കേസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ അലി അക്ബര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് രാജ്കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്.