video

00:00

മദ്യപിച്ചെത്തി നഗ്നതാ പ്രദർശനം ; ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണി; അമ്മയ്ക്ക് നേരെയും ആക്രമണം ; പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യപിച്ചെത്തി നഗ്നതാ പ്രദർശനം ; ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണി; അമ്മയ്ക്ക് നേരെയും ആക്രമണം ; പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കുന്നംകുളം: മകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം. പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുകയും മർദ്ദിക്കുകയും നിത്യസംഭവമായതോടെ പെൺകുട്ടി
പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ മുപ്പതാം തീയതി പെൺകുട്ടി കിടക്കുന്ന
റൂമിലെത്തി പിതാവ് നഗ്നത പ്രദർശനം നടത്തി. നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി. ദിവസവും മദ്യപിച്ചെത്തി അമ്മയെയും
പെൺകുട്ടിയെയും മർദ്ദിക്കാറുണ്ടെന്നും ആയുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്