
പത്തനംതിട്ട: വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തില്‍ അയല്‍വാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. Huഇന്നലെയാണ് രാവിലെയായിരുന്നു. 71 കാരി ഏലിയാമ്മയുടെ തലയ്ക്കാണ് അയല്‍വാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്. സുമേഷിന്റെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഏലിയാമ്മയെ വഴിയില്‍ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. സാരി വലിച്ചുകീറി.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുമേഷ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് കൈപ്പട്ടൂർ രണ്ടാം വാർഡ് നിവാസികള്‍ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


