
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോട് കൂടിയാണ് സംഭവം.
വെളളറടയില്‍ ചൂണ്ടിക്കല്‍ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോള് സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നില്ക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി എസ്ഐയെ മർദിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.


