പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചെന്ന് ആരോപണം; സഹോദരൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തു

Spread the love

പാലക്കാട്: പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയില്‍ തൃത്താല പോലീസ് കേസെടുത്തു.

video
play-sharp-fill

ഈ മാസം പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയപ്പോള്‍ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.

മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group