കലാപമുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം; കാസർഗോഡ് മു‌സ്‌ലിം ലീഗ് വനിതാ നേതാവിനെതിരേ  കേസെടുത്ത് പോലീസ്

Spread the love

കാസർഗോഡ്: കലാപമുണ്ടാക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് മു‌സ്‌ലിം ലീഗ് വനിതാ നേതാവിനെതിരേ  കേസെടുത്ത് പോലീസ്. കാസർഗോഡ് ചെറുവത്തൂർ മടക്കരയില്‍ മുസ്‌ലിം ലീഗ് നേതാവായ നഫീസത്തിനെതിരേയാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. വാട്സാപ്പിലൂടെയാണ് ഇവർ പ്രചാരണം നടത്തിയത്.

video
play-sharp-fill

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ശേഷം ചെറുവത്തൂർ മടക്കരയില്‍ മുസ്‌ലിം ലീഗ്- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിനിടെ തുരുത്തിയിലെ പള്ളി ആക്രമിച്ചെന്നായിരുന്നു ഇവരുടെ പ്രചാരണം. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു നഫീസത്ത്.