ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവം; ആസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Spread the love

കണ്ണൂർ : സ്വന്തം ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്. അന്വേഷണം ഊര്‍ജ്ജിതമാക്കി. വയനാട് കേണിച്ചിറ സ്വദേശിയും ചിത്രകാരനുമായ ജില്‍സൻ (44) നെ ആണ് ജയിലിനുള്ളിൽ കഴുത്തറുത്ത്‌ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

video
play-sharp-fill

 കഴിഞ്ഞ ഏഴ് മാസമായി ഇയാൾ റിമാന്‍ഡിലാണ്. തിങ്കളാഴ്ച്ച രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. ജയിലിലെ അടുക്കളയില്‍ നിന്നുംകത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സഹ തടവുകാര്‍ വിവരമറിയിക്കുകയും ജയില്‍ അധികൃതര്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കടബാധ്യതയെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ ഇയാള്‍ നേരത്തെ, ഭാര്യയെ കൊലപ്പെടുത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്. ജയിലില്‍ എത്തിയപ്പോഴും ആത്മഹത്യാ പ്രവണത കാണിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തടവുകാരന്റെ മരണം ജയില്‍ അധികൃതരുടെ ഗുരുതര വീഴ്ച്ചയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദ്ദേഹം കണ്ണൂര്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.