ഗൂഢാലോചന നടത്തി ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി; ഈരാറ്റുപേട്ട സ്വദേശിനിയായ ഭാര്യയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയിൽ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്.

പെരുമ്പാവൂർ സ്വദേശിയായ ഷമീർ മുഹമ്മദാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ ഭാര്യ, ഈരാറ്റുപേട്ട സ്വദേശിനിയും പെരുമ്പാവൂർ രായമംഗലം എഫ്.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ. അഖിലബീഗമാണ് ഒന്നാം പ്രതി.

2020 സെ്ര്രപംബറിൽ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ വച്ചാണ് പരാതിക്കിടയാക്കിയ ഗർഭച്ഛിദ്രം നടന്നത്. തന്റെ അറിവില്ലാതെയാണ് ഭാര്യ ഗർഭച്ഛിദ്രം നടത്തിയതെന്നാണ് ഷമീർ മുഹമ്മദിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group