എരുമേലിയിൽ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചു ; 59 കാരൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
എരുമേലി : ഡ്യൂട്ടിയിൽ ഉള്ള പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ നവോദയ ജംഗ്ഷൻ ഭാഗത്ത് അരുവിക്കൽ വീട്ടിൽ മാവേലി എന്ന് വിളിക്കുന്ന പ്രസാദ് (59) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞദിവസം എരുമേലി മുക്കൂട്ടുതറ ജംഗ്ഷനിൽ ശബരിമല സ്പെഷ്യൽ ഡ്യൂട്ടി ചെയ്തു വന്നിരുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്. പ്രസാദ് റോഡിന്റെ നടുക്ക് നിന്ന് വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന കണ്ട പോലീസ് ഉദ്യോഗസ്ഥൻ ഇയാളോട് റോഡിൽനിന്ന് മാറാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, കടിച്ചു പരിക്കേൽപ്പിക്കുകയും,യൂണിഫോം വലിച്ച് കീറുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എരുമേലി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ മാരായ റിയാസുദീൻ, അനിൽകുമാർ,രാജേഷ്, സി.പി.ഓ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group