video
play-sharp-fill
കേസന്വേഷണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ ഡി.ജി.പി യുടെ സർക്കുലർ

കേസന്വേഷണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ ഡി.ജി.പി യുടെ സർക്കുലർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേസന്വേഷണങ്ങളിൽ മേലുദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാത്തത് മൂലം കോടതിയിൽ കേസുകൾ പരാജയപെടുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ അന്വേഷണ സംവിധാനത്തിൽ സമൂലമായ അഴിച്ച്പണി ലക്ഷ്യമിട്ട് ബെഹറ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈം കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം അന്വേഷണ പുരോഗതി മേലുദ്യോഗസ്ഥർ നിരന്തരം വിലയിരുത്തണമെന്ന് ബെഹറയുടെ സർക്കുലർ. ആദ്യം ക്രൈംബ്രാഞ്ചിലും പിന്നീട് ലോക്കൽ പോലീസിലും നടപ്പിലാക്കുന്ന പരിഷ്‌കാരം കേരളാ പോലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റും. മേലുദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശങ്ങളും പങ്കാളിത്തവും മേൽനോട്ടവും ക്രിമിനൽ കേസുകളിൽ ഉറപ്പുവരുത്തുന്നതിനും കേസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് ഡിജിപി ലോക്‌നാഥ് ബെഹറ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രിമിനൽ കേസുകൾ രജിസ്ട്രർ ചെയ്ത് രണ്ടാഴ്ച്ചക്കകം മുതൽ മേലുദ്യോഗസ്ഥർ നിരന്തരം കേസിന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം. കേസ് ഡയറികൾ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ച,എഫ് ഐ ആർ-ൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ, മേലുദ്യോഗസ്ഥൻ അംഗീകാരം നൽകിയിട്ടുള്ള അന്വേഷണ തന്ത്രം, അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയക്രമം ഫോറൻസിക് വിദഗ്ധർ അഭിപ്രായം ,തെളിവുകളുടെ രക്‌നചുരുക്കം എന്നീവ കാലഗണനാക്രമത്തിൽ സൂചിപ്പിക്കണം. കേസന്വേഷണത്തിൽ കാലതാമസം ഉണ്ടായെങ്കിൽ അതിനുള്ള കാരണവും രേഖപ്പെടുത്തണം. അന്വേഷണ വേളയിൽ ഉയർന്നുവരുന്ന പുതിയ ആരോപണങ്ങൾ, അന്വേഷണത്തിനിടയിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചും അത് മറികടക്കുവാൻ സ്വീകരിച്ച നടപടികളെകുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കണം. താഴെത്തട്ടിൽ നിന്ന് വരുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ എസ്പിമാർ റേഞ്ച് ഐജിക്കും,ഐജിമാർ അവരുടെ നിർദ്ദേശങ്ങൾ രേഖപെടുത്തി താഴേക്കും നൽകണം. ഏറെ ഒച്ചപ്പാടുണ്ടാക്കുന്നതും പ്രധാനവുമായ ക്രൈം ബ്രാഞ്ച് കേസുകളിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരിശോധനയ്ക്കായി നല്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ക്രൈം കേസുകളിൽ അവ രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്കുശേഷം ആദ്യ പ്രോഗ്രസ് റിപ്പോർട്ടും തുടർന്ന് അന്വേഷണം പൂർത്തിയാകുംവരെ പ്രതിമാസ റിപ്പോർട്ടുകളും സമർപ്പിക്കണം. കുറ്റപത്രം സമർപ്പിക്കുന്നതുവരെ പുരോഗതി റിപ്പോർട്ടുകൾ അയയ്ക്കുന്നത് തുടരണം.പ്രോഗ്രസ് റിപ്പോർട്ട് സംവിധാനം ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ചിലും തുടർന്ന് കൊലപാതകക്കേസുകളിൽ ലോക്കൽ പോലീസിലും നടപ്പാക്കും. കേസന്വേഷണങ്ങലിൽ മേലുദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാത്തത് മൂലം കോടതിയിൽ കേസുകൾ പരാജയപെടുന്ന പശ്ചാത്തലത്തിലാണ് പോലീസിൻറെ അന്വേഷണ സംവിധാനത്തിൽ സമൂലമായ അഴിച്ച്പണി ലക്ഷ്യമിട്ട് ബെഹറ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.