എസ്.ഐ ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ; ഇൻഫോ പാർക്ക് ജിവനക്കാരന് പരിക്ക് ; പോലീസ് മദ്യലഹരിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചിയിൽ എസ്.ഐ ഓടിച്ച കാർ ഇടിച്ച് ഇൻഫോ പാർക്ക് ജിവനക്കാരന് പരിക്കേറ്റു. ഇൻഫോപാർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയിൽ ്ചികിത്സയിലാണ്. എസ്.ഐ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. എസ്,​ഐ മദ്യലഹരിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കണ്ണൂർ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും.