ചോദ്യം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും വീടൊരു പി.എസ്.സി കോച്ചിങ് സെന്ററാക്കി;ചേച്ചിയും അനുജത്തിയും ചേച്ചിയുടെ ഭർത്താവും ഒരുമിച്ചിരുന്നു പിഎസ്‌സി പഠനം; ഇതൊരു പോലീസ് കുടുംബം

Spread the love

കൊല്ലം: സർക്കാർ ജോലി എന്ന മോഹവുമായി സഹോദരിമാർ പഠനം തുടങ്ങി. ചേച്ചിയുടെ ഭർത്താവും ഒപ്പം കൂടി. വീട്ടിൽ കമ്പൈൻഡ് സ്റ്റ‌ഡിയും നടത്തി. പരസ്പരം ചോദ്യം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും പഠനം. ഒടുവിൽ ഒരിടത്ത് നിയമനവും കിട്ടി.

മടത്തറ സോപാനത്തിൽ രാജീവ് കുമാർ-ഷീബ ദമ്പതികളുടെ മക്കളാണിവർ. വൃന്ദ (31) നേരത്തേ ഒരു തവണ സി.പി.ഒ പരീക്ഷ ജയിച്ചിരുന്നെങ്കിലും ഫിസിക്കൽ കടക്കാനായില്ല. അടുത്ത ഊഴം അനുജത്തി നന്ദയ്‌ക്ക് (28) ഒപ്പമായിരുന്നു. ഇരുവർക്കും സെലക്ഷനായി. തൃശൂർ പൊലീസ് ക്യാമ്പിലായിരുന്നു പരിശീലനം.

2024 ജൂണിലായിരുന്നു പാസിംഗ് ഔട്ട്. വിമൻ ബറ്റാലിയനിലും തുടർന്ന് കൊല്ലം എ.ആർ.ക്യാമ്പിലും ഒന്നിച്ച് പ്രവർത്തിച്ചു. സ്റ്റേഷൻ പോസ്റ്റിംഗിന്റെ സമയത്ത് കൊല്ലം റൂറൽ എസ്.പി സാബു മാത്യുവിനോട് ഒരേ സ്റ്റേഷൻ വേണമെന്ന ആഗ്രഹം ഇരുവരും പ്രകടിപ്പിച്ചു. സാധിച്ചുകിട്ടി. കഴിഞ്ഞ ഒക്ടോബറിൽ കടയ്ക്കലിൽ ജോയിൻ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി .എസ്.സി പഠനത്തിനിടെയായിരുന്നു വൃന്ദയുടെ വിവാഹം. കടയ്ക്കലിൽ പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തിയിരുന്ന സുജിനാണ് വൃന്ദയുടെ ഭർത്താവ്. വൃന്ദയ്ക്കും സുജിനുമൊപ്പം പരീക്ഷാ പരിശീലനത്തിന് നന്ദയും കൂടി.

വീട്ടിൽ കമ്പൈൻഡ് സ്റ്റ‌ഡിയും നടത്തി. പരസ്പരം ചോദ്യം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും പഠനം. സഹോദരിമാർ സി.പി.ഒമാരായപ്പോൾ സുജിൻ സിവിൽ എക്സൈസ് ഓഫീസറായി. വൃന്ദ ഇംഗ്ലീഷിലും നന്ദ ഫിസിക്സിലുമാണ് ബിരുദം നേടിയത്. ഒന്നാംക്ലാസുകാരനായ നന്ദികേശാണ് വൃന്ദയുടെ മകൻ.